Breaking News

അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ സ്മരണയിൽ കോടോത്ത് ഹയർ സെക്കൻഡറി സ്കൂൾ 2003-05 സയൻസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം


ഒടയംചാൽ : അകാലത്തിൽ വിട്ടു പൊലിഞ്ഞ സഹപാഠി ആനന്ദകൃഷ്ണന്റെ ജ്വലിക്കുന്ന സ്മരണ പുതുക്കിക്കൊണ്ട് 2003- 2005 പ്ലസ് ടു സയൻസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.. പ്രസ്തുത ബാച്ച് അംഗം കൂടിയായ സ്കൂളിലെ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത അധ്യക്ഷത വഹിച്ച ചടങ്ങ് പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.. പ്രശസ്ത സാഹിത്യകാരിയും സിനിമ അഭിനേത്രിയുമായ ശ്രീമതി സി പി ശുഭ മുഖ്യാതിഥിയായി.. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിലേക്കായി ഒരു നാപ്കിൻ ബർണർ മെഷീൻ ആനന്ദകൃഷ്ണന്റെ അച്ഛനും സഹപാഠികളും ചേർന്ന് സ്കൂൾ അധികാരികളെ ഏൽപ്പിച്ചു. തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികളും  അരങ്ങേറി. പരിപാടിയിൽ ഉടനീളം പങ്കെടുത്ത ശുഭ ടീച്ചറുടെ സാന്നിധ്യം പരിപാടിക്ക് മാറ്റ് കൂട്ടി. പവിത്രൻ, ശ്രീകാന്ത്, ഗീത, രേഷ്മ, വിജിത, ശ്രീഷ്മ, വിനോദ്, ഗോപൻ, അഭിലാഷ്, രതീഷ്, അംബുജാക്ഷൻ, സൗമ്യ, ശ്രിജിൽ, വന്ദന തുടങ്ങിയവർ സംസാരിച്ചു.

No comments