Breaking News

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ പരപ്പയിൽ ശോഭായാത്ര നടന്നു


പരപ്പ: പരപ്പ തളിയിൽ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തി. പരപ്പ ശ്രീ തളീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പരപ്പ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ സമാപിച്ചു .നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും , ചെണ്ടമേളവും അൻപൊലിപ് കലാസമിതി അവതരിപ്പിച്ച ഗോപിക നൃത്തവും ,മയിലാട്ടവും ,നിശ്ചല ദ്യശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു .നൂറ് കണക്കിന് ആൾക്കാർ പങ്കെടുത്തു . സമാപന പരിപാടിയിൽ ഉറിയടിയും അരങ്ങേറി . ഭഗവത് പ്രസാദമായി പായസ വിതരണവും നടന്നു .

No comments