Breaking News

എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ് ജോൺസൺ മാസ്റ്റർ ചെത്തിപ്പുഴയ്ക്ക്


തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്നDr. APJ അബ്ദുൽ കലാം സ്റ്റഡി സെന്റർന്റെ 2022-23 വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡ് കരിമ്പിൽ ഹൈസ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ജോൺസൺ മാസ്റ്റർ ചെത്തിപ്പുഴ തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന അധ്യാപകദിന ആഘോഷ ചടങ്ങിൽ വച്ച്  കേരള നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ  വി ശശി എംഎൽഎ  യിൽ നിന്നും ഏറ്റുവാങ്ങി.ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വക്കറ്റ് എംവി ജയാ ഡാളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ രാധാകൃഷ്ണൻ സാഹിത്യകാരന്മാരായ പ്രമോദ് പയ്യന്നൂർ, സയ്യദ് സബർമതി, ഐ സുഗതൻ, പൂവച്ചൽ സുധീർ, ടി സുവർണ്ണ കുമാരിഎന്നിവർ പ്രസംഗിച്ചു.  23 വർഷം സ്കൗട്ട് മാസ്റ്ററായി  പ്രവർത്തിച്ച ജോൺസൺ മാസ്റ്റർ ചെത്തിപ്പുഴ 20 വർഷക്കാലം സ്കൗട്ട് ട്രെയിനിങ് കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. സ്കൗട്ട് അധ്യാപകരുടെ പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്. പ്രൈം മിനിസ്റ്റർ ഷീൽഡ് അവാർഡ്, ഗുരു ശ്രേഷ്ഠ പുരസ്കാരം, മഹാത്മജി പുരസ്കാരം എന്നീ അംഗീകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള ജോൺസൺ മാസ്റ്റർ മൈസൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗണിതശാസ്ത്ര അധ്യാപകർക്കായി നടത്തിയ ബ്രിഡ്ജ് കോഴ്സിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കൗൺസിലിംഗ് കോഴ്സും, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കൗൺസിലിംഗ് കോഴ്സും പാസായ  ഇദ്ദേഹം  ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും യോഗ മെഡിറ്റേഷൻ പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോഴ്സും പാസായി. SCERT ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. സമ്പൂർണ്ണ  സാക്ഷരതാ പ്രവർത്തന കാലഘട്ടത്തിൽ മാസ്റ്റർ ട്രെയിനർ ആയും സാക്ഷരതാ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി ജനവിദ്യാ കേന്ദ്രം കൺവീനറായും പ്രവർത്തിച്ചിട്ടുള്ള ജോൺസൺ മാസ്റ്റർക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. ഇപ്പോൾ കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.

No comments