Breaking News

വൃദ്ധയിൽ നിന്നും ഒന്നര കിലോ സ്വർണവും ഒരു കോടി രൂപയും തട്ടിയെടുത്തു ദമ്പതികൾക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം :വ്യദ്ധയിൽ നിന്നും ഒന്നര കിലോ വരുന്ന സ്വർണ ഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു. വ്യദ്ധന ൽ കിയ പരാതിയിൽ വൈദ്യർക്കും ഇദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിൽ രാജപുരം പൊലീസ് കേസെടുത്തു. തൃശൂർ പാലിയം റോഡിലെ അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്ന ഭാസ്ക്കരന്റെ ഭാര്യ ജയ ബി 75 നൽകിയ പരാതിയിൽ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായർ, ഭാര്യ സരസ്വതി എന്നിവർക്കെതിരെയാണ് കേസ്.

ജയ ബി രാജപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ് : 2019 ജനുവരി മാസം മുതൽ 20 22 ഡിസംബർ വരെ യുള്ള കാലയളവിൽ ഭർത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായർ പരാതിക്കാരിയുടെ ഭർത്താവിന്റെ മരണ ശേഷം മാനടുക്കത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ താമസിപ്പിച്ചു. ചികിൽസ നടത്താമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലേക്ക് കുട്ടിക്കൊണ്ട് വന്ന ശേഷം ചതിക്കണമെന്ന ഉദ്ദേശത്തോടെ പല തവണ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപ കൈപ്പറ്റി. 75 ലക്ഷം രൂപ വില വരുന്ന വ്യദ്ധയുടെ കൈവശമുണ്ടായിരുന്ന ഒന്നര കിലോയോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ഇപ്രകാരമാണ് പൊലീസ് എഫ് .ഐ . ആർ റജിസ്ട്രർ ചെയ്തിട്ടുള്ളത്.

No comments