വരുന്നു വീണ്ടും ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ; സംഘാടക സമിതി രൂപീകരണം യോഗം ബേക്കൽ റെഡ്മൂൺ ബീച്ച് പാർക്കിൽ നടന്നു
പള്ളിക്കര : ആദ്യ ഉത്സവത്തിന്റെ വിജയകരമായ സ്‌മരണകളുയർത്തി ബേക്കൽ ബീച്ചുഫെസ്‌റ്റ് രണ്ടാം പതിപ്പിലേക്ക്. കഴിഞ്ഞവർഷം നടന്ന ആദ്യ ഫെസ്‌റ്റിൽ ലക്ഷങ്ങളാണ് ബീച്ചിൽ ഉത്സവം കാണാനെത്തിയത്. സമാനമായ ആഹ്ലാദത്തിര ഉയരുകയാണ് ബേക്കലിൽ വീണ്ടും.
ഡിസംബർ 22 മുതൽ 31 വരെയാണ് വിവിധ കലാ സംസ്കാരിക പരിപാടികളോടെ ഫെസ്‌റ്റ് നടത്തുന്നത്. ബേക്കൽ റെഡ്മൂൺ ബീച്ച് പാർക്കിൽ ചേർന്ന സംഘാടക സമിതി രൂപീകരണം യോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. കലക്ടർ കെ ഇമ്പശേഖർ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുമാരൻ, പി ലക്ഷ്മി, സുഫൈജ അബൂബക്കർ, ടി ശോഭ, സി കെ അരവിന്ദാക്ഷൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മധു മുതിയക്കാൽ, ഹക്കീം കുന്നിൽ, എം എ ലത്തീഫ്, കെ ഇ എ ബക്കർ, വി രാജൻ, ഗംഗാധരൻ, കുടുംബശ്രീ ജില്ലാ മിഷൻ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബിആർഡിസി എം ഡി പി ഷിജിൻ സ്വാഗതവും മാനേജർ ജി പ്രസാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സി എച്ച് കുഞ്ഞമ്പു എംഎൽഎ (ചെയർമാൻ), കലക്ടർ കെ ഇമ്പശേഖർ (ജനറൽ കൺവീനർ), പി ഷിജിൻ (ചീഫ് കോഡിനേറ്റർ).
No comments