Breaking News

രേഖകൾ ഇല്ലാതെ കാറിൽ കടത്തിയ 17 ലക്ഷം രൂപയുമായി പള്ളിക്കര സ്വദേശിയെ ഹോസ്ദുർഗ് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് : രേഖകൾ ഇല്ലാതെ കാറിൽ കൊണ്ട് പോവുകയായിരുന്ന 17 08600 രൂപ ഹോസ്ദുർഗ് പൊലീസ് പിടികൂടി.പള്ളിക്കര കല്ലിങ്കാൽ സ്വദേശി ബി. ഷംസുവിന്റെതാണ് പണം.നോർത്ത് കോട്ടച്ചേരിയിൽ വ്യാഴാഴ്ച രാവിലെയാണ്

എസ്.ഐ കെ.രാജീവന്റെ നേതൃത്വത്തിൽ പോലീസ് സംഘം പണം പിടികൂടിയത്. ബേക്കൽ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. വാഹനവും പണവും കസ്റ്റഡിയിലെടുത്തു. ഷംസുവിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

No comments