Breaking News

റൈസിംഗ് കാസർകോട് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു


ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോടും കണ്ണൂരും മാറുമെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് പറഞ്ഞു. ബേക്കല്‍ ലളിതില്‍ റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മുന്‍ എം.പി പി.കരുണാകരന്‍, എംഎല്‍എ മാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, എ.കെ.എം അഷറഫ്, എം.രാജഗോപാലന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ചീഫ് സെക്രട്ടറി വേണു തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments