Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ നിറ മഹോത്സവം നടന്നു


കോളംകുളം : പുലയനടുക്കം സുബ്രമണ്യ കോവിലിൽ എല്ലാ വർഷത്തെ പോലെ മലയാള മാസം കന്നി ഒന്നാം തിയതിയിൽ തന്നെ കോവിലിൽ നിറ മഹോത്സവം നടത്തി കോവിലിൽ പൂജാരി ഓലകര കൃഷ്ണൻ പൂജാരി ആണ് കർമങ്ങൾ നേതൃത്വം നൽകിയത് ഇടവ പാതി കഴിഞ്ഞ് വരുന്ന പുതിയ നെൽകതിരും ഔഷധ സസ്യങ്ങൾ ആയ കാമട്ട, ആരയാൽ, കറുക മുയൽ ചെവിയൻ, മുക്കുറ്റി, കയ്യണ്ണി, ചേറുള, പൂവാംകുറിന്തല,തിരുത്താളി, നിലപന, മാവ്, കാഞ്ഞിരം, നെല്ലി, വട്ടാപ്പലം, മുള,കാശാവ്, പ്ലാവ്,ഉഴിഞ, പോലുവള്ളി, ശുദ്രവള്ളി തുടങ്ങിയവ ഉപയോഗിച്ചാണ് നിറ കെട്ടുന്നത്, ഒരു വർഷത്തെ സർവ ഐശ്വര്യത്തിനായി വീടുകളിൽ കെട്ടി വയ്ക്കാൻ നിരവധി ഭക്തർ ആണ് കോവിലിൽ എത്തിച്ചേർന്നത്.കൃഷിയും സംസ്കാരവും നാട്ടറിവും പൈതൃകവും വിശ്വാസവും കോർത്തിണക്കികൊണ്ട് പോകുന്ന കോവിലുകളിൽ ഒന്നാണ് പുലയനടുക്കം സുബ്രമണ്യ കോവിലിൽ. ഇ വർഷം പുന പ്രതിഷ്ഠ നവികരണ കലശ മഹോത്സവം കഴിഞ്ഞ കോവിലിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് കര നെൽകൃഷിയും ഇറക്കിയിട്ടുണ്ട്. നിറയ്ക്കായി ഉപയോഗിച്ച പല ഔഷദങ്ങളും കോവിലിൽ പരിസരത്തു തന്നെ നാട്ടുവളർത്തിയത് കുടി ആണ്.

No comments