Breaking News

'എല്ലാ സീനിലും തല്ല് പ്രതീക്ഷിക്കരുത്'; 'മലൈക്കോട്ടൈ വാലിബൻ' ആക്ഷൻ പടം മാത്രമല്ലെന്ന് ടിനു പാപ്പച്ചൻ


ലൈക്കോട്ടൈ വാലിബൻ ആക്ഷൻ സിനിമയല്ലെന്ന് ടിനു പാപ്പച്ചൻ. മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ടിനു സഹ സംവിധായകനാണ്. സിനിമയെ ഒരു ആക്ഷൻ ചിത്രമായി കണ്ട് അമിത പ്രതീക്ഷ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലൈക്കോട്ടൈ വാലിബൻ്റെ എല്ലാ സീനിലും തല്ല് പ്രതീക്ഷിക്കരുതെന്നും ഒരു ആക്ഷൻ ചിത്രം മാത്രമല്ല വാലിബനെന്നുമാണ് ടിനു പറഞ്ഞത്. മലൈക്കോട്ടൈ വാലിബൻ ചില ആക്ഷൻ രംഗങ്ങളുള്ള ഒരു ഇമോഷണൽ ഡ്രാമയാണെന്നും ടിനു അഭിപ്രായപ്പെട്ടു.

മലൈക്കോട്ടൈ വാലിബൻ ലൊക്കേഷനിൽ
മലൈക്കോട്ടൈ വാലിബൻ ലൊക്കേഷനിൽ

ആദ്യ ചിത്രം മുതൽ തന്നെ മലയാള സിനിമാ വ്യവസായത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചൻ. ടിനു സംവിധാനം ചെയ്ത മൂന്നാം ചിത്രം 'ചവേർ' സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിലാണ്. ആദ്യ രണ്ട് ചിത്രങ്ങൾക്കൊപ്പം മൂന്നാം ചിത്രം മികവ് പുലർത്തിയില്ല എന്ന അഭിപ്രായങ്ങളോടും സംവിധായകൻ പ്രതികരിച്ചു.

'അജഗജാന്തരം', 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്നീ ചിത്രങ്ങൾക്കൊപ്പം 'ചാവേർ' എത്തിയില്ല എന്നാണ് സിനിമ കണ്ട പ്രേക്ഷകരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്. സിനിമയ്ക്ക് ലഭിക്കുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങൾക്ക് നന്ദി. ആദ്യ സ്ക്രീനിങ്ങിന് മുമ്പേ തന്നെ സിനിമയെക്കുറിച്ച് ചില മോശം അഭിപ്രായം കേട്ടിരുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞു.

No comments