Breaking News

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഓട്ടോ ഡ്രൈവർ മരിച്ചു മടിക്കൈ മേക്കാട്ടെ പ്രമീഷ് (40) ആണ് മരണപ്പെട്ടത്


മടിക്കൈ മേക്കാട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രമീഷ് (40) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രമീഷ് ഭാര്യയോടൊപ്പം തേജസ്വിനി ആശുപത്രിയില്‍ എത്തിയിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.  റിട്ട. വില്ലേജ് ഓഫീസര്‍ ബി.ദാമോദരന്റെയും പ്രേമയുടെയും മകനാണ്. രമ്യയാണ് ഭാര്യ. ഏകമകന്‍ നിഹാല്‍. പ്രിജു, രമ്യ എന്നിവര്‍ സഹോദരങ്ങളാണ്.


No comments