Breaking News

സേവനവാരത്തിന്റെ ഭാഗമായി ആശുപത്രി പരിസരം ശുചീകരിച്ച് വെള്ളരിക്കുണ്ട് ഫൊറോന യുവജന പ്രസ്ഥാനം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഫൊറോന യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സേവനവാരത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മേഖലയിലെ വിവിധ യൂണിറ്റുകളിലെ സേവന സന്നദ്ധരായ യുവജനങ്ങൾ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുപാടുകളിൽ കാടുകൾ വെട്ടി തെളിക്കുകയും റൂമുകൾ ശുചീകരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു

സേവനവാരത്തിന് കുടുംബാരോഗിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ അജിത് ഫിലിപ്പ് ഫൊറോന ഡയറക്ടർ ഫാദർ അഖിൽ മുക്കുഴി, വൈസ് ഡയറക്ടർ സി. റോയ്സ് ജോർജ് SH,അല്മായ അനിമേറ്റർ ടോണി ചെപ്പുകാലായിൽ, മേഖല പ്രസിഡൻറ് ഡെൽവിൻ വാത്തോലിൽ, വൈസ് പ്രസിഡൻറ്മാരയ ജസ്ന കാവ്പ്പുരക്കൽ, സെബാസ്റ്റ്യൻ വട്ടവയലിൽ, ജനറൽ സെക്രട്ടറി ഡെനോ മുതുകത്താനിയിൽ,  സെക്രട്ടറിമാരായ റാണി കുഴിയാറയിൽ, ജിസ്റ്റോ പ്രയാറ്റിൽ, ട്രഷറർ ആശിഷ് തച്ചിലോത്ത് കൗൺസിലർമാരായ അജയ് പുളിക്കകുന്നേൽ, ആൻ മരിയ തെക്കേൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി

No comments