Breaking News

കുമ്പളയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു


ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ഭാസ്‌കര നഗറിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍ (23) ആണ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. മംഗലാപുരത്ത് ബി.കോം വിദ്യാര്‍ഥിയായ ഇബ്രാഹിം ഖലീല്‍ ഒഴിവ് സമയങ്ങളില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യാറുണ്ട്. ജോലിയുടെ ഭാഗമായി സുഹൃത്ത് ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് മാസിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുഹമ്മദ്-മയ്മൂന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഇബ്രാഹിം ഖലീല്‍.

No comments