കെ.എസ്.ആർ.ടി.സി ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റു വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
പരപ്പ:കെ.എസ്.ആർ.ടി.സി ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റു. യാത്രക്കാരനെ തിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. മാനന്തവാടി - ബളാൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ കുറ്റിയൂരിലെ എം.എൻ. രാജീവിനാണ് (49 )മർദ്ദനമേറ്റത്. ഇന്നലെ രാത്രി 8.20 നാണ് സംഭവം. ചിറ്റാരിക്കാലിൽ നിന്നും കയറിയ യാത്രക്കാരൻ ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭിഷണിപ്പെടുത്തി അടിച്ച് പരിക്കേൽപ്പിച്ചു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നാണ് കേസ്.
No comments