Breaking News

ലക്ഷങ്ങൾ വില വരുന്ന പാന്മസാല പാക്കറ്റുകളുമായി യുവാക്കൾ നീലേശ്വരം പോലീസിന്റെ പിടിയിൽ


നീലേശ്വരം : വിൽപ്പനയ്ക്ക് കൊണ്ട് പോകുകയായിരുന്ന 26,865 പാക്കറ്റ് പാന്മസാല പിടികൂടി നീലേശ്വരം പോലീസ്. കാസറഗോഡ് ചെട്ടുംകുഴി സ്വദേശികളായ മുഹമ്മദ്‌ നാസിം (29), മുഹമ്മദ്‌ അസ്ഹറുദീൻ (27) എന്നിവരാണ് കാറിൽ കൊണ്ടുപോകുന്നതിനിടെ പിടിയിലായത്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS നടത്തിവരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, 

നീലേശ്വരം ഇൻസ്‌പെക്ടർ കെ. പ്രേംസദൻ, SI മാരായ മധുസൂധനൻ ,  രഞ്ജിത്ത്കുമാർ, ASI  പ്രദീപ് കെ.വി , SCPO മാരായ പി.കെ ബിജു, പി.കെ ആനന്ദ കൃഷ്ണൻ , പ്രദീപൻ കോതോളി, CPO മാരായ ഒ.വി.ഷജിൽ കുമാർ , നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, കുഞ്ഞികൃഷ്ൻ എന്നിവരാണ് പാൻ മസാല പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.


No comments