Breaking News

' പാട്ടു പാടാം, കൂട്ട് കൂടാം' അസാപ് കേരള സംഗീത കൂട്ടായ്മ സംഘടിപ്പിക്കുന്നു


ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സംഗീത പ്രേമികള്‍ക്കായി ' പാട്ടു പാടാം, കൂട്ട് കൂടാം' എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൂട്ടായ്മയുടെ ആദ്യത്തെ ഒത്തുചേരല്‍ കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്നു. പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളടക്കം 50 ഓളം ആള്‍ക്കാര്‍ പങ്കെടുത്തു. പാട്ടിനെ സ്നേഹിക്കുന്ന ആര്‍ക്കും പ്രായഭേദമെന്യ ഈ കൂട്ടായ്മയുടെ ഭാഗമാകാം. മാനസികോത്സാഹത്തിനും സമാന മനസ്‌കരുമായി ഒത്തുചേരുന്നതിനുമാണ് അസാപ് കേരള ഇങ്ങനെ ഒരു വേദി ഒരുക്കുന്നതെന്ന് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഹെഡ് സുസ്മിത് പറഞ്ഞു. മാസത്തില്‍ രണ്ട് ദിവസം ഒത്തു കൂടുന്നതിനാണ് ഇപ്പോള്‍ കൂട്ടായ്മ ശ്രമിക്കുന്നത്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് സംഗീത കൂട്ടായ്മ വിപുലീകരിക്കാനാണ് അസാപ് കേരളയുടെ ശ്രമം.

No comments