Breaking News

എളേരിത്തട്ട് മുച്ചൻകല്ലിൽ തീപിടിച്ച് വീട് കത്തി നശിച്ചു


വെള്ളരിക്കുണ്ട് : വീടിന് തീപിടിച്ച് വീടും റബർ ഷീറ്റും അടയ്ക്കയും കത്തിനശിച്ചു .എളേരിത്തട്ട് മുച്ചൻകല്ലിലെ ഇ കെ വിജയകുമാരന്റെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്താണ് തീപിടുത്തം ഉണ്ടായത്.രണ്ട് കിന്റൽ റബർഷീറ്റും, ഒരു കിന്റൽ അടയ്ക്കയും കത്തിനശിച്ചു .ഓടിട്ട വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു .


No comments