Breaking News

മുക്കട- പാറക്കോൽ - അരയാക്കടവ് തീരദേശ ബസ് റൂട്ട്: കെ എസ് ആർ ടി സി അധികൃതർ സന്ദർശനം നടത്തി


കരിന്തളം : മുക്കട - പുലിയന്നൂർ - അണ്ടോൾ - പാറക്കോൽ - അരയാക്കടവ് തീരദേശ റോഡിൽ ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ഡിപ്പോ കൺട്രാളിങ്ങ് ഇൻസ്പെക്ടർ കെ.പി.സതീശൻ സന്ദർശനം നടത്തി. കെ എസ് ആർ ടി സി അനുവദിക്കുന്നതിനായി സി പി ഐ എം കരിന്തളം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പറക്കോൽ രാജൻ, കയനി മോഹനൻ, വരയിൽ രാജൻ തുടങ്ങിയവർ ഗതാഗത മന്ത്രി ആന്റണി രാജുവിന് നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടിയുടെ ഭാഗമായി ഡിപ്പോ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സന്ദർശിച്ചത്. ഏറെ കാലത്തെ ഇടപെടലാണ് ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്. തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമാണ് യഥാർഥ്യമാകാൻ പോകുന്നത്. തീരദേശ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. പാറക്കോൽ രാജൻ, വരയിൽ രാജൻ, ടി പി ശാന്ത, പി പി രാജേഷ് തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

No comments