ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം : സംഘാടക സമിതി ഓഫീസ് ഇൻഫർമേഷൻ ഓഫീസർ എം. മധുസൂതനൻ ഉദ്ഘാടനം ചെയ്തു തീം സോംഗ് പ്രൊമോ വീഡിയോ പ്രകാശനം നടൻ രാജേഷ് അഴീക്കോടൻ നിർവഹിച്ചു
കമ്പല്ലൂർ : ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യുവജനോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ തീം സോങ്ങിന്റെയും പ്രൊമോ വീഡിയോവിന്റെയും പ്രകാശനം നടൻ രാജേഷ് അഴീക്കോടൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് നിർമിച്ച ഫ്രീഫാബ് മോഡുലാർ ടോയ് ലറ്റ് ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.രവി അധ്യക്ഷനായി. പഞ്ചായത്തംഗം സതീദേവി, പ്രിൻസിപ്പൽ കെ.പി. ബൈജു , പ്രഥമാധ്യാപിക ബെറ്റി ജോസഫ് , പി.കെ. മോഹനൻ , എൻ. ഹരിദാസൻ എന്നിവർ സംസാരിച്ചു.
No comments