ബളാലിലെ ഓട്ടോഡ്രൈവർ സെൽജോ ജോർജിന്റെ പ്രതിമാസ കാരുണ്യയാത്രയിലെ ആദ്യയാത്ര നാളെ
ബളാൽ : ബളാലിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സെൽജോ ജോർജ് തുടങ്ങാൻ പോവുന്ന പ്രതിമാസ കാരുണ്യയാത്രയിലെ ആദ്യ യാത്ര നാളെ രാവിലെ 7 മണിക്ക് ബളാൽ സെന്റ് ആന്റണിസ് ചർച്ച് വികാരി റവ: ഫാ: ജോർജ് ഇലവുംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കും . ചടങ്ങിൽ സംയുക്ത ഒട്ടോ ഡ്രൈവേഴ്സ് യുണിയൻ പ്രതിനിധികളായ കുഞ്ഞികണ്ണൻ വി , ഷാജു മനയ്ക്കൽ , രതീഷ് സി , വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യൂണിറ്റ് സെക്രട്ടറി ബഷിർ ഏൽ കെ എന്നിവർ പങ്കെടുക്കും . നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച സെൽജോക്കൊപ്പം നല്ലവരായ നാട്ടുകാരുടെ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും .ആദ്യ മാസത്തെ കാരുണ്യയാത്രയിൽ ലഭിക്കുന്ന തുക പവിത്രൻ നീലേശ്വരത്തിനു ചികിത്സ സഹായത്തിന് വേണ്ടി നൽകുമെന്നും അറിയിച്ചു . എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.. ഫോൺ നമ്പർ 9497836884.
No comments