Breaking News

മൂകാംബിക ട്രാവൽസിൻ്റെ 78-ാമത് കാരുണ്യ യാത്ര നാളെ 4 രോഗികൾക്ക് സഹായ നിധി സ്വരൂപിക്കും


ഒടയഞ്ചാൽ: എല്ലാ മാസവും ഒന്നാം തീയ്യതി കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായ നിധി സ്വരൂപിക്കുന്ന മൂകാംബിക  ട്രാവൽസിൻ്റെ 78-ാമത് കാരുണ്യ യാത്ര നാളെ നടക്കും.കാഞ്ഞങ്ങാട്, കൊന്നക്കാട്,  പാണത്തൂർ,വാഴുന്നോറടി റൂട്ടിൽ അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ഇ .വിനോദിനും, ബന്തടുക്ക, കരിവേടകം ,കാഞ്ഞങ്ങാട് റൂട്ടിൽ മാലക്കല്ലിലെ അനുതോമസിനും, ബന്തടുക്ക, പൊയിനാച്ചി, കാസർഗോഡ് റൂട്ടിൽ ദേലംപാടി ചാപ്പക്കല്ലിലെ ചാന്ദ്നിക്കും, കാസർഗോഡ്, എരിഞ്ഞിപ്പുഴ ,ബന്തടുക്ക റൂട്ടിൽ  കുണ്ടംകുഴി  ചാണത്തലയിലെ നീലിയമ്മയ്ക്കും വേണ്ടിയാണ് കാരുണ്യ യാത്ര നടത്തുന്നത്.

No comments