ആശുപത്രിയിലേക്ക് പോയ കരിന്തളം സ്വദേശിയായ യുവാവിനെ കാണാതായി പരാതി
വെള്ളരിക്കുണ്ട് :ആശുപത്രിയിലേക്ക് പോയ യുവാവിനെ കാണാതായി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കരിന്തളം പയ്യങ്കുളത്തെ കാരിമൂല ബാലകൃഷ്ണന്റെ മകൻ കെ.ജയനെ 39 യാണ് കാണാതായത്. കഴിഞ്ഞ 27 ന് രാവിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയത്. പിന്നീട് വിവരമില്ല. സഹോദരൻ കെ. ചന്ദ്രൻ നൽകിയ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
No comments