Breaking News

കാഞ്ഞങ്ങാട് നഗരസഭയിലെ ലീഗ് വനിതാ അംഗങ്ങളുടെ സ്വര്‍ണാഭരണ കള്ളകടത്ത് ആരോപണം : അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ ബഹളം


കാഞ്ഞങ്ങാട്:  വിദേശയാത്ര കഴിഞ്ഞ്   വരവേ നിശ്ചിത തുക്കത്തിൽ കുടുതൽ  സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞത്തിന്റെ പേരില്‍   കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ച പിഴയിട്ട  കാഞ്ഞങ്ങാട് നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍മാരെ  അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിലെ കെ രവീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചു. ഇതിനെ തുടര്‍ന്ന്  ലീഗിന് എതിർത്തതോടെ  സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിൽ  വാക്കേറ്റവും ബഹളം നടന്നു.

ഈ മാസം  15 ന്   അബുദാബിയില്‍ കെഎംസിസി സംഘടിപ്പിച്ച  കാഞ്ഞങ്ങാടന്‍ സംഗമം  പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗ് കൗണ്‍സിലര്‍ സി എച്ച് സുബൈദ, റസിയ ,ആയിഷ ഉൾപ്പൊടെ യുഎഇയിൽ പോയത് .28ന് തിരിച്ച് വരുമ്പോഴാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ കണക്കിലധികം സ്വര്‍ണാഭരണങ്ങള്‍ കൈവശം വെച്ചതിന് കസ്റ്റംസ് തടഞ്ഞുവെക്കുകയും പിഴയടച്ച ശേഷം വിട്ടയച്ചത്.

 ഇവരില്‍ ലീഗ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നും സി പി എം ,ബി ജെ പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത് . സംഭവം കാഞ്ഞങ്ങാട് നഗരസഭയുടെ പ്രതിഛായക്ക്  മങ്ങലേറ്റുമെന്ന്

ചെയര്‍പേഴ്സണ്‍ കെ വി സുജാത പറഞ്ഞു.   

No comments