Breaking News

ഖാദി ബോര്‍ഡില്‍ വായ്പ കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത് 20ന്


കാസര്‍കോട് : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് പാറ്റേണ്‍/സി.ബി.സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. നവംബര്‍ 20 ന് രാവിലെ 11 മണി മുതല്‍ 4 മണി വരെ കാസര്‍കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ വെച്ച് നടക്കും. വായ്പ കുടിശ്ശികയുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പലിശയും പിഴ പലിശയിലും ഇളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 200585, 9526127474


No comments