Breaking News

നീലേശ്വരം-ഇടത്തോട് റോഡ് ; മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രിവരെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി


നീലേശ്വരം-ഇടത്തോട് റോഡിൽ റെയിൽവേ മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രിവരെ ഭൂമി ഏറ്റെടുത്തതിനുള്ള മുഴുവൻ നഷ്ടപരിഹാരതുകയും നൽകി കഴിഞ്ഞു. ഒന്നരകിലോമീറ്ററോളം ദൂരത്തിൽ 76 ഭൂ ഉടമകൾക്കായി 120072402 രൂപയാണ് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി നൽകിയത്. മുഴു വൻ ഭൂ ഉടമകൾക്കും നഷ്ട പരിഹാരതുക നൽകിയതോ ടെ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ഇനി റവന്യൂ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതോടെ ടെണ്ടർ ക്ഷണിച്ച് റോഡ് നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ കഴിയും. മറ്റ് നടപടികൾ പൂർ ത്തീകരിച്ച് ഭൂമിയുടെ രേഖകൾ ഈ മാസം അവസാനത്തോ കൈമാറുമെന്നാണ് അറിയുന്നത്. രേഖ കൈമാറ്റത്തോടെ പണി പെട്ടന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം 


No comments