Breaking News

ബൈക്ക് കള്ളന്മാർ മോഷ്ടിച്ചു ; മോഷ്ട്ടാക്കളുടെ നിയമ ലംഘനത്തിന് വാഹന ഉടമക്ക് പിഴയായി വന്നത് 9500 രൂപ


കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ കടന്നു കളഞ്ഞു. വാഹന ഉടമക്ക് കിട്ടിയത് എട്ടിന്റെ പണി.

ബിഎംഎസ്  മടിക്കൈ മേഖല വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്‌കരനാണ് മോഷ്ടക്കള്‍ എട്ടിന്റെ പണി കൊടുത്തത്. മോഷ്ടിച്ച ബൈക്കില്‍ പുതിയ കോട്ട മുതല്‍ കോഴിക്കോട് വരെ  ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച്  നിയമ ലംഘനം നടത്തിയതിന് 9500 രൂപ പിഴയടക്കാനാണ് ഭാസ്‌കരന്  നോട്ടീസ് ലഭിച്ചത്.

 കഴിഞ്ഞ ജൂണ്‍ 27നാണ്   പുതിയകോട്ട മദന്‍ ആര്‍ക്കേഡ് ബില്‍ഡിംഗിന്റെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത   കെഎല്‍ 14 എഫ് 1014 നമ്പര്‍  ഹീറോ പാഷന്‍ പ്ലസ് ബൈക്കാണ്   മോഷണം പോയത്. ഏറണാകുളത്ത് നടക്കുന്ന  ബിഎംഎസ് സമ്മേളനം കഴിഞ്ഞ് ജൂണ്‍ 30 ന് ഭാസ്‌കരന്‍ തിരിച്ച് എത്തിയപ്പോഴാണ്  മോഷണം വിവരം അറിയുന്നത്. അന്ന് തന്നെ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു . കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കേസെടുത്തിരുന്നില്ല. അതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് 

കഴിഞ്ഞ ദിവസം മുതല്‍ പിഴ ചുമത്തി കൊണ്ട് ഭാസ്‌ക്കരന് തുടരെ തുടരെ നോട്ടീസ് വരാന്‍  തുടങ്ങിയത്.  ഹൊസ്ദുര്‍ഗ് മുതല്‍ കോഴിക്കോട് വരെ  അഞ്ചോളം എ ഐ ക്യാമറയില്‍ കുടങ്ങിയതിന്റെ രസീതാണ് ഭാസ്‌കരന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. 

ഭാസ്‌ക്കരന്‍ കഴിഞ്ഞ ദിവസം വീണ്ടും പോലീസിനെ സമീപിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്. എ.ഐ ക്യാമറ പുറത്ത് വിട്ട ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്   പോലീസ് .

No comments