ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ-കലാ മേളകളിൽ വീണ്ടും വിജയത്തിളക്കവുമായി എസ്.കെ.ജി.എം.എ യു പി സ്കൂൾ കുമ്പളപ്പള്ളി
പരപ്പ : ഒക്ടോബർ 30 ന് ഇടത്തോട് സ്കൂളിൽ വെച്ച് നടന്ന പ്രവൃത്തിപരിചയ മേളകളിൽ എൽ.പി , യു.പി വിഭാഗങ്ങളിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത് എസ് കെ ജി എം കുമ്പളപ്പള്ളി യായിരുന്നു. നേരത്തേ തയ്യേനി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്ര മേളയിലും സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ യു.പി.സ്കൂളാകാനും എസ് കെ ജി എം കുമ്പളപ്പള്ളിക്ക് സാധിച്ചു. നവംബർ 7, 8, 9 10 തീയ്യതികളിലായി കമ്പല്ലൂർ സ്കൂളിൽ വെച്ച് നടന്ന കലാമേളയിൽ എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായത് എസ്.കെ.ജി എം കുമ്പളപ്പള്ളിയാണ്. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ റണ്ണേഴ്സ് അപ്പും ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനും സ്കൂളിന് സാധിച്ചു. സ്കൂൾ ഗെയിംസിലെ വിവിധ മത്സരങ്ങളിൽ സബ് ജില്ലാ - ജില്ലാ സംസ്ഥാന തലങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ നിന്നും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്ത് പത്ത് എൽ എസ് എസ് മൂന്ന് യു എസ് എസ് വിജയങ്ങൾ സ്വന്തമാക്കി സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാകാനും എസ് കെ ജി എം കുമ്പളപ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റേയും സ്റ്റാഫിന്റേയും പി ടി എ യുടേയും ഒരുമിച്ചുള്ള പ്രയത്ന ഫലമാണ് സ്കൂളിന് ലഭിക്കുന്ന മികച്ച വിജയങ്ങൾ.
No comments