Breaking News

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ ക്ലാർക്ക് കം ടൈപ്പിസ്റ്റ് , ഓഫീസ് അറ്റൻഡന്റ്, പരപ്പ ടി.ഡി.ഒയിൽ എന്യൂമറേറ്റർ എന്നി തസ്തികകളിൽ ജോലി ഒഴിവ്


ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് , ഓഫീസ് അറ്റന്‍ഡന്റ്, തസ്തികകളിലേക്കും കാസര്‍കോട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റിനെയും ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷയോടൊപ്പം നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറി (സബ് ജഡ്ജി), ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കോര്‍ട്ട് കോംപ്ലക്സ് , വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഡിസംബര്‍ 6.

പട്ടിക വര്‍ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്ര വികസനം ലക്ഷ്യം വെച്ച് മൈക്രോ പ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സമ്പൂര്‍ണ ഇ-സര്‍വെ വിവര ശേഖരണം നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. സ്മാര്‍ട്ട് ഫോണില്‍ പ്രാവീണ്യം വേണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. പ്രായ പരിധി 18-30. പരപ്പ പട്ടിക വര്‍ഗ വികസന ഓഫീസ് പരിധിയില്‍ താമസിക്കുന്ന എന്യൂമറേറ്ററായി ജോലി ചെയ്യാന്‍ താത്പര്യമുള്ള പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതി, യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ പരപ്പ പട്ടിക വര്‍ഗ വികസന ഓഫീസില്‍ നല്‍കണം. അവസാന തീയതി ഡിസംബര്‍ 5. ഫോണ്‍ 0464 296 0111

No comments