Breaking News

കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ട മഹോത്സവം നടന്നു.

 


തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ട മഹോത്സവം  ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. രാവിലെ ആറുമണിക്ക്  നട തുറക്കലിനു ശേഷം  ദീപാരാധന നടന്നു. തുടർന്ന് നടന്ന ദേവനെ മലയിറക്കൽ ചടങ്ങോട് കൂടി  പുത്തരി വെള്ളാട്ട മഹോത്സവത്തിന് തുടക്കമായി. തുടർന്ന് പയംകുറ്റി നടന്നു. രാവിലെ പ്രസാദ വിതരണത്തിനു ശേഷം  കുരുന്നുകൾക്കുള്ള ചോറൂണ് നടന്നു. മുത്തപ്പന്റെ പ്രസാദമായ പുത്തരി അന്നദാനത്തിനുശേഷം  ഊട്ടും വെള്ളാട്ടം പുറപ്പാട് നടന്നു. വൈകുന്നേരത്തെ തുലാഭാരത്തിനും ദീപാരാധനയ്ക്ക് ശേഷം ദേവനെ മലകയറ്റൽ ചടങ്ങോട് കൂടി  ഉത്തര വെള്ളാട്ട മഹോത്സവത്തിന് സമാപനമായി. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മുത്തപ്പ ദേവനെ കാണാൻ  നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്.

No comments