"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" വെളളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതിച്ചോർ വിതരണവുമായി ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മറ്റി
വെള്ളരിക്കുണ്ട് : എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ സ്ഥാപകദിനത്തിൽ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണ പദ്ധതി വെളളരിക്കുണ്ട് ബ്ലോക്ക് കുടുബാരോഗ്യ കേന്ദ്രത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ സി ജെ സജിത് ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് സെക്രട്ടറി സി.വി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ: നവനീത് പ്രസാദ്.എം.എൻ, ടി.കെ ഗിരീഷ് , രജിത്ത് പൂങ്ങോട്, അഖിൽ പ്ലാച്ചിക്കര,ദിപിൻ കെ. കെ , ശ്രീജിത്ത് കൊന്നക്കാട് എന്നിവർ സംസാരിച്ചു.
No comments