Breaking News

വിജയത്തിളക്കത്തിൽ ജിഎച്ച്എസ്എസ് പരപ്പ വ്യത്യസ്ത മേഖലകളിൽ സംസ്ഥാനതല മത്സരത്തിൽ നാലു വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം


പരപ്പ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പക്ക് ഇത് വിജയത്തിളക്കത്തിന്റെ ദിനം  . വ്യത്യസ്ത മേഖലകളിലായി സംസ്ഥാനതല മത്സരത്തിൽ നാലു വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. കണ്ണൂരിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം  ഹയർസെക്കൻഡറി വിഭാഗം ക്വിസ് മത്സരത്തിൽ പ്ലസ്ടുവിലെ കാർത്തിക് കിഷോർ രണ്ടാം സ്ഥാനം നേടി.  തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തി പരിചയമേളയിൽ വുഡ് വർക്ക് മത്സരത്തിൽ എട്ടാം ക്ലാസിലെ അനുജിത്ത് മൂന്നാം സ്ഥാനം നേടി.  സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്ര രചന മത്സരത്തിൽ പ്ലസ് ടുവിലെ അഭിരാമി എ ഗ്രേഡ് നേടി. ഹയർസെക്കൻഡറി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ പ്ലസ് വണ്ണിലെ ഹൃതിക എ ഗ്രേഡ് നേടി. അക്ഷരമുറ്റം,  സാമൂഹ്യശാസ്ത്രമേള, പ്രവർത്തി പരിചയംമേള, ശാസ്ത്രമേള എന്നീ ഇനങ്ങളിലായി പ്രതിഭാശാലികളായ കുട്ടികളിലൂടെ മികച്ച വിജയം നേടിയ സന്തോഷത്തിലാണ് വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും .

No comments