Breaking News

കസ്ബ പൗർണമി സാഹിത്യ സദസ്സിന്റെ ആഭിമുഖ്യത്തിൽ 'നിർമ്മാല്യം സിനിമയ്ക്ക് അമ്പതാണ്ട് ' എന്ന വിഷയത്തിൽ ചർച്ച നടത്തി


വെള്ളരിക്കുണ്ട് : കസ്ബ പൗർണമി സാഹിത്യ സദസ്സിന്റെ ആഭിമുഖ്യത്തിൽ  നിർമാല്യം സിനിമയ്ക്ക് അമ്പതാണ്ട് എന്ന വിഷയത്തിൽ  പ്രതിമാസ ചർച്ചാ പരിപാടി നടത്തി.

ഗോപിനാഥൻ എ അധ്യക്ഷത വഹിച്ചു.സി.കെ. ബാലകൃഷ്ണൻ വിഷയാവതരണം നടത്തി.  എം.പി. രാജൻ നാട്ടക്കൽ സ്വാഗതവും ബാബു കോഹിനൂർ നന്ദിയും പറഞ്ഞു

വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  1989 - മുതൽ  പൗർണമി ദിനത്തോടനുബന്ധിച്ച്  പ്രതിമാസം നടത്തി വരുന്ന സാഹിത്യ ചർച്ചയാണ് പൗർണമി സാഹിത്യസദസ്സ്

No comments