Breaking News

ബദിയടുക്കയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: യുവാവിനെ വീടിന് സമീപത്തെ മറ്റൊരു വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രീ കോംപൗണ്ടിലെ പരേതനായ ഗോപാലകൃഷ്ണ ആചാര്യയുടെ മകൻ ദിനേശ് ആചാര്യ(35) ആണ് മരിച്ചത്. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബദിയടുക്ക പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറലാശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുമ്പാണ് വിവാഹിതനായത്. ചിത്രയാണ് ഭാര്യ. മാതാവ് വേദാവതി. സഹോദരങ്ങൾ: വിശ്വനാഥ, പുഷ്പരാജ്, പുണ്ഡലിക, സതീശ, ചന്ദ്രകാന്ത, വൽസല, രാജേശ്വരി.

No comments