Breaking News

മോഹൻലാൽ പാടുന്ന 'റാക്ക്'; വാലിബനിലെ അടുത്ത പാട്ടെത്തി; പ്രതീക്ഷ വാനോളം




കൊച്ചി: 'മാനം കൊടുക്കുമ്പോ തുടിച്ച് തുള്ളണ റാക്ക്....'. ആരാധകരുടെ പ്രതീക്ഷക്ക് വീര്യമേറ്റി ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. പ്രശാന്ത് പിള്ള അണിയിച്ചൊരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ ആണെന്ന പ്രത്യേകതയും ഉണ്ട്. പി എസ് റഫീക്കിന്റേതാണ് വരികൾ. 'മലയാളത്തിന്റെ അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റ്, തിയേറ്ററിൽ ഓളം ഉണ്ടാക്കാൻ ഫാൻസിനുള്ള ഐറ്റം'. പാട്ടെത്തിയതോടെ ആരാധക പ്രതീക്ഷ ഇങ്ങനെ.



മോഹൻലാൽ ആലപിച്ച ചിത്രത്തിലെ ഈ ഗാനത്തെക്കുറിച്ച്‌ ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി എസ് റഫീഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. 'വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്'. ഇതാണ് വാക്കുകൾ. 2024 ജനുവരി 25 നാണ് ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.

No comments