Breaking News

കാസർഗോഡ് നീർച്ചാലിൽ നിർത്തിയിട്ട ടിപ്പർ ലോറി മുന്നോട്ട് നീങ്ങി; ലോറി ഡ്രൈവർക്ക് ദാരുണ മരണം


നീര്‍ച്ചാല്‍ ഗോളിയടുക്കയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മുന്നോട്ട് നീങ്ങി ലോറിയുടെ അടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണ മരണം. പാടി ഇത്തിരത്തോടിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (23) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയില്‍ സാധനങ്ങളുമായെത്തിയതായിരുന്നു. സാധനം ഇറക്കാന്‍ ഗേറ്റ് തുറക്കുന്നതിന് ലോറി റണ്ണിംഗില്‍ തന്നെ നിര്‍ത്തി നൗഫല്‍ പുറത്തിറങ്ങി. ഗേറ്റ് തുറക്കാന്‍ പോകുന്നതിനിടെ ടിപ്പര്‍ ലോറി മുന്നോട്ട് നീങ്ങി മണ്‍തിട്ടയിലിടിക്കുകയും ഡ്രൈവറായ നൗഫല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



No comments