Breaking News

തളിർമാലോം ഫെസ്റ്റ് ; ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്  : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദിത്യം വഹിക്കുന്ന തളിര് 2024 ഉത്തരമലബാർ കാർഷികമേളയ്ക്ക് ഒരുക്കങ്ങളായി.

ജനുവരി മാസം    12മുതൽ  മുതൽ 21 വരെ മാലോം ഉമ്മൻ ചാണ്ടി നഗറിലാണ്  ഇത്തവണ  മേള നടക്കുന്നത്

മേളയോട് അനുബന്ധിച്ചുള്ള ലോഗോ  മാലോം ടൗണിൽ വെച്ച്  പുതുപ്പള്ളി എം. എൽ. എ ചാണ്ടി ഉമ്മൻ ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ രാജു കട്ടക്കയത്തിന് കൈമാറി പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്  തളിർ ജനറൽ കൺവീനർ ആൻഡ്റൂസ് വട്ടക്കുന്നേൽ. ജോയി മൈക്കിൾ,ജോജോ കല്ലേകുളം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം,  അലക്സ് നേടിയകാല, ദേവസ്യ തറപ്പേൽ. ബിനു കുഴിപ്പള്ളി. മാർട്ടിൻ ജോർജ്. ജോബി കാര്യാവിൽ.  ശ്രീജ രാമചന്ദ്രൻ, മോൻസി ജോയ്, ജെസി ടോമി, ബിൻസി ജയിൽ. പി. എം. മൂസ. തുടങ്ങിയവർ പ്രസംഗിച്ചു 

No comments