Breaking News

ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ ഉമ്മൻചാണ്ടി സ്മൃതി സംഗമം നടത്തി


ചിറ്റാരിക്കാൽ : മലയോര മേഖലയോട് യശ:ശരീരനായ ഉമ്മൻ ചാണ്ടി കാണിച്ചിട്ടുള്ള സ്നേഹവും കരുതലും ഓർത്തെടുത്ത് കൊണ്ട് ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി സംഗമവും യുവജന സദസും ചിറ്റാരിക്കാൽ വെള്ളോപ്പള്ളി  ഓഡിറ്റോറിയത്തിൽ നടത്തി.

മണ്ഡലം പ്രസിഡന്റ് മാർട്ടിൻ കൊറ്റനാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുപ്പള്ളി എം.എൽ.എ ശ്രീ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, കെ പി സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഡിസിസി സെക്രട്ടറി സെബാസ്റ്റ്യൻ പതാലി ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം ഷോണി കലയത്താങ്കൽ രാജേഷ് തമ്പാൻ ജോമോൻ ജോസഫ്  എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ ബാബു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സച്ചിൻ മാത്യു നന്ദിയും പറഞ്ഞു

No comments