Breaking News

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കെ എസ് ‌യു മുന്നണിക്ക് തകർപ്പൻ ജയം ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത്‌ ചാണ്ടി ഉമ്മനും

 പരപ്പ : സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്‌യു മുന്നണിക്ക് തകർപ്പൻ ജയം. സ്കൂൾ പാർലമെന്റ് ഭാരവാഹി സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ചെയർമാൻ ഉൾപ്പെടെ പത്തിൽ എട്ട് സ്ഥാനങ്ങളും കെ എസ്‌ യു - എം എസ് എഫ് മുന്നണി നേടിയെടുത്തു. നേരത്തെ നടന്ന ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിലും കെഎസ്‌യു മുന്നണിക്കായിരുന്നു വിജയം.തെരഞ്ഞെടുപ്പിന് ശേഷം പരപ്പ ടൗണിൽ യുഡിഎസ്എഫ് വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പരപ്പ സ്കൂളിലെത്തി വിജയികളെ അഭിനന്ദിച്ചു.

No comments