Breaking News

പെരുമ്പട്ട സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു


കുന്നുംകൈ : പെരുമ്പട്ട  സി എച്ച് മുഹമ്മദ്‌ കോയ സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ 2023-24 അദ്ധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു 28.11.23 ന് കുട്ടികൾ നാമനിർദേശം നൽകി. പ്രിസൈഡിങ് ഓഫീസർ പോളിങ് ഓഫിസിർ സെക്യൂരിറ്റി അങ്ങനെ പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതി സൃഷ്ടിച്ചു കൊണ്ട് കമ്പ്യൂട്ടർ കണ്ട്രോൾ യൂണിറ്റായും ടാബ് വോട്ടർ മെഷീൻ ആയും കണക്ട് ചെയ്തു ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സമാനമായി എല്ലാം സജ്ജമാക്കി.  ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടര മണിക്ക് സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിദ്ധ്യത്തിൽ പോൾ ചെയ്ത വോട്ടുകൾ എണ്ണി അഞ്ചാം ക്ലാസിൽ നിന്നും ഫാത്തിമത്ത് റഹൈമ വിജയിച്ചപ്പോൾ ആറാം ക്ലാസിൽ നിന്നും അയിഷത്ത് അഫ്‌സാന ലീഡർ ആയി ഏഴാം ക്ലാസിൽ നിന്നും മിന്നും വിജയം കരസ്ഥമാക്കിയ ജുമാന ലീഡർ ആയപ്പോൾ ഫാത്തിമത് ഷിഫാന എട്ടാം ക്ലാസിൽ നിന്നും വിജയിച്ചു കയറി. ഒൻപതിലെ അയിന ഫാത്തിമ, പത്താം ക്ലാസിലെ ഫാത്തിമ പി കെ എന്നിവരും വിജയികളായി. ഹയർ സെക്കന്ററിയിൽ നിന്ന് പ്ലസ് വണ്ണിലെ ഷഹാന ജയിച്ചപ്പോൾ  നിയാസാണ്  പ്ലസ്ടു വിലെ വിജയി ആയത്. പ്ലസ് വൺ വിദ്യാർത്ഥി ഷഹാന സ്കൂൾ ലീഡർ ആയും , സെക്കന്റ്‌ ലീഡർ ആയി എട്ടാം ക്ലാസിലെ ഫാത്തിമത് ഷിഫാനയും തെരെഞ്ഞെടുക്കപ്പെട്ടു.

No comments