Breaking News

കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു



ഒടയഞ്ചാൽ : കോടോത്ത് ഡോ.അംബേദ്കർ ഗവൺമെന്റ് ഹയർസെക്കൻഡറി  സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി.സീനിയർ അസിസ്റ്റന്റ് കൃഷ്ണൻ മാസ്റ്റർ, എൽ പി എസ്. ആർ. ജി കൺവീനർ പുഷ്പ വിൻസന്റ് എന്നിവർ കുട്ടികൾക്ക് പലഹാരം നൽകി ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡ് സംസ്കാരം കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നത് മനസ്സിലാക്കി മായം ചേർത്ത ഭക്ഷ്യവിഭവങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനുമുള്ള ബോധവൽക്കരണത്തിനും വേണ്ടിയാണ് "നന്നായി വളരാൻ " എന്ന പാഠഭാഗത്തിന്റെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് പലഹാര മേളമേള സംഘടിപ്പിച്ചത്.കുട്ടികൾകൊണ്ടു വന്ന വൈവിധ്യമാർന്ന പലഹാരങ്ങൾ കുട്ടികൾ രുചിയോടെ കഴിച്ചു. രേഷ്മ ടീച്ചർ ഉഷ ടീച്ചർ, പ്രീതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

No comments