Breaking News

''പ്രമോട്ടർ നിയമനങ്ങളിൽ പാർട്ടിക്കാരെ തിരുകി കയറ്റി വകുപ്പിനെ പാർട്ടി കേന്ദ്രമാക്കാൻ സർക്കാർ ശ്രമം ''; കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം പരപ്പയിൽ സമാപിച്ചു


പരപ്പ: സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വകുപ്പിനെ സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കാതെ നോക്കുകുത്തിയാക്കിയിരിക്കുക യാണെന്ന് കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍ ചൂണ്ടി കാട്ടി. കേരളാ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം പരപ്പയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇ - ഗ്രാന്റ് പൂര്‍ണ്ണമായും നിലച്ചു. ലൈഫ്മിഷനിലെ ഗഡുക്കള്‍ നല്‍കുന്നില്ല ചികിത്സാ ധനസഹായത്തിനു അപേക്ഷിച്ചവരെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഫയലുകള്‍ തിരിച്ചുനല്‍കുന്നു.പ്രമോട്ടര്‍ നിയമനങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകി കയറ്റി വകുപ്പിനെ പാര്‍ട്ടി കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ശ്രമംമെന്നും യോഗം കുറ്റപെടുത്തി. ജില്ലാ പ്രസിഡന്റ് പി.കെ.രാഘവന്‍ അദ്യക്ഷത വഹിച്ചു.മാധവന്‍ ചുള്ളി, കണ്ണന്‍ മാളൂര്‍ക്കയം, നാരായണി പള്ളത്തുമല , ഗോപാലന്‍ വെളളന്തട്ട, രാജീവന്‍ ചീരോല്‍ സ്വാഗതവും കെ.സി.കുഞ്ഞികൃഷ്ണ ന്‍ നന്ദിയും പറഞ്ഞു.

No comments