Breaking News

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


ഹൊസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര, തിരൂര്‍ എന്നി പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, പിടിച്ചുപറി, നരഹത്യ, മദ്യവില്‍പ്പന, അടിപിടി, വഞ്ചന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വലിയപറമ്പ സ്വദേശി പി.കെ നസീറിനെ(38)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നസീറിനെതിരെ കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഉത്തരവിട്ടത്. ഇതറിഞ്ഞ് ബംഗളുരിവിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

No comments