Breaking News

വെള്ളരിക്കുണ്ട് ജോ.ആർ ടി ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണം ; കേരള കോൺഗ്രസ് (ബി ) നേതാക്കൾ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി


വെള്ളരിക്കുണ്ട് :  ജില്ലയിലെ കേരള കോൺഗ്രസ് (ബി )നേതാക്കൾ പുതുതായി ഗതാഗത വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്ത ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ സന്ദർശിച്ചു . കാസർഗോഡ് ജില്ലയിലെ ഗതാഗത മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി . വെള്ളരിക്കുണ്ട് ജോ.ആർ ടി ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന ആവശ്യവും മന്ത്രിയുടെ മുമ്പാകെ കൊണ്ടുവന്നു. എംപാനൽ ജീവനക്കാരുടെ തിരിച്ചെടുക്കൽ ഉൾപ്പെടെയുള്ള വിഷയവും മന്ത്രി  കെ ബി ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിൽ ഉൾപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്‌.

No comments