ഭാര്യ മരിച്ചതിന് ശേഷം ഒറ്റക്ക് താമസിക്കുന്ന ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കയ്യൂർ: ഭാര്യ മരിച്ചതിന് ശേഷം ഒറ്റക്ക് താമസിക്കുന്ന ഭർത്താവിനെ തൂങ്ങി മരി നിലയിൽ കണ്ടെത്തി.
കയ്യൂർ രക്തസാക്ഷി മണ്ഡപത്തിന് സ മീപം താമസിക്കുന്ന അശോകനാണ് (55) തൂങ്ങി മരിച്ചത്. അസുഖത്തെ തുടർന്ന് ഇ യാളുടെ ഭാര്യ ഇന്ദിര മൂന്ന് വർഷം മരണ പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ മരിച്ചു ത്തിന്റെ മൂന്നാം ചരമവാർഷിക ദിനമായി രുന്നു. ഏക മകൾ മേഘ കോട്ടയത്ത് ടി ടി
സിക്ക് പഠിക്കാൻ പോയിരുന്നു. ജനുവരി 27ന് രാവിലെ 6 മ ണിക്കും 31 ന് വൈകീട്ട് 4 മണിക്കും ഇടയിലുള്ള ഏതോ സമയം സ്വന്തം വീടിന്റെ അടുക്കള സീലിങ്ങിന്റെ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ചത്.
അശോകനെ പുറത്ത് ഒന്നും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചതായി കണ്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. പരേതനായ കൊട്ടൻ - കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. സഹോദ രങ്ങൾ: രവീന്ദ്രൻ, രാധ.
No comments