കാസർകോട് വീട്ടിൽ നിന്നും 40.68 ലിറ്റർ കർണ്ണാടക വിദേശമദ്യം പിടികൂടി; മധ്യവയസ്ക്കൻ അറസ്റ്റിൽ
കാസർകോട്: വീട്ടിൽ സൂക്ഷിച്ച 40.68 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്കനെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് ഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി മുരളിയും സംഘവും അറസ്റ്റുചെയ്തു.
ശിവശക്തി നഗർ കന്നിഗുഡ് ഹൗസിൽ കെ.അശോക് കുമാറിനെയാണ് (52) എക്സൈസ് സംഘം പിടികൂടിയത്. മദ്യശാലകൾക്ക് അവധിയുള്ള ദിവ 'സങ്ങളിൽ ഇരട്ടിവിലക്ക് വിൽപ്പന നടത്താൻ കർണ്ണാടകയിൽ നിന്നും കൊണ്ടുവന്ന് സൂക്ഷിച്ചതാണ് വിദേശമദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർ എ.സാ ജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെആർ പ്രജി ത്ത്, വി മഞ്ചുനാഥൻ, വനിത സിവിൽ എക്സൈസ് ഓഫീ സർ മെയ് മോൾ ജോൺ എക്സൈസ്, ഡ്രൈവർ ക്രിസ്റ്റീൻ എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
No comments