Breaking News

ഹരിതം വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് .എസ്.എസ് SPC കുട്ടികൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി


വെള്ളരികുണ്ട് : ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ നൂറോളം സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ വെള്ളരിക്കുണ്ട് ടൗണും പരിസരവും ശുചീകരിക്കുവാൻ രംഗത്തിറങ്ങി. വെള്ളരിക്കുണ്ട് സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ചു വെള്ളരിക്കുണ്ട് ടൗൺ വരെ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ശേഖരിച്ചത് ചാക്ക് കണക്കിന് മാലിന്യങ്ങൾ. ജിമ്മി മാഷിന്റെ നേതൃത്വത്തിലാണ് SPC കുട്ടികൾ ഹരിതം വെള്ളരിക്കുണ്ട് പദ്ധതി പ്രവർത്തകരുമായി സഹകരിച്ചുകൊണ്ട് ടൗണും പരിസരവും ശുചീകരിച്ചത്. ഹരിതം തുടർന്ന് എസ് ബി ഐ പരിസരത്ത്‌ സമാപിച്ച പരിപാടിയിൽ ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ സംഘടകരായ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ SPC കുട്ടികൾക്കും നന്ദി പറഞ്ഞു. വാർഡ് മെമ്പർ വിനു കെ ആർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ അബ്ദുൽ ഖാദർ,പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, രവീന്ദ്രൻ, സ്വാതി രാജൻ,തുടങ്ങിയവരും പങ്കെടുത്തു

No comments