Breaking News

എ കെ സി സി തോമാപുരം മേഖല നേതൃ സമ്മേളനം 'ഇൻസ്പെയർ 2024' തോമാപുരം പാരീഷ് ഹാളിൽ നടന്നു


ചിറ്റാരിക്കാൽ : എ കെ സി സി തോമാപുരം മേഖല നേതൃ സമ്മേളനം ഇൻസ്പെയർ 2024  തോമാപുരം പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു . എ കെ സി സി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.  കത്തോലിക്ക കോൺഗ്രസ് തോമാപുരം മേഖല പ്രസിണ്ടൻ്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  തലശേരി അതിരൂപത പ്രൊക്യൂറേറ്റർ റവ. ഡോ.ജോജി കാക്കരമറ്റം  മുഖ്യപ്രഭാഷണം നടത്തി. തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ, എ കെ സി സി തോമാപുരം ഫൊറോന ഡയറക്ടർ ഫാ. ജോമി തൊട്ടിയിൽ,  അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, തോമാപുരം ഫൊറോന കൗൺസിൽ പ്രസിണ്ടൻ്റ് രാജു മാത്യു,, മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട്,, മേഖല വൈസ് പ്രസിഡന്റ് തങ്കച്ചൻ തേക്കുംകാട്ടിൽ, മേഖല ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ, ക്രിസ്റ്റീന വടക്കേടത്ത് , സെബാസ്റ്റ്യൻ നായ്ക്കംപ്പറമ്പിൽ, മദ്യ വിരുദ്ധ സമിതി നേതാവ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ, വിൻസെൻ്റി പോൾ പ്രസിണ്ടൻ്റ് ബിനോയി പുതിയമംഗലത്ത്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

No comments