ഹൈദ്രബാദിൽ നടന്ന ദേശീയ മാസ്റ്റേർസ് അത് ലറ്റിക്ക് കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച് കരിന്തളത്തെ ദമ്പതികൾ
കരിന്തളം: കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച് ദമ്പതികൾ ഹൈദരാബാദിൽ വെച്ച് നടന്ന ദേശീയ മാസ്റ്റർസ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ വിജയികളായ കരിന്തളത്തെ പി.വി.ബിജു ശ്രുതി ബിജു എന്നിവർക്ക് സി പി ഐ (എം) കരിന്തളം ഈസ്റ്റ് കരിന്തളം വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കരിന്തളത്ത് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉപപാരം നൽകി. കയനി മോഹനൻ . ടി.പി. ശാന്ത എന്നിവർ ഹാരാർപ്പണം നടത്തി. വരയിൽ രാജൻ.ടി.എസ്.ബിന്ദു എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. എം.വി.രതിഷ് എം. ചന്ദ്രൻ, പി.പി.രാജേഷ് പി.വി.രാമചന്ദ്രൻ ഒ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് പി.വി.ബിജു . ശ്രുതി ബിജു എന്നിവർ നന്ദി പറഞ്ഞു
No comments