Breaking News

സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും ഉൽപ്പാദന മേഖലക്കും മുൻഗണന നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്


പരപ്പ : സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും ഉൽപ്പാദന മേഖലക്കും മുൻഗണന നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് അവതരിപ്പിച്ചു 76.39.18.159 രൂപ വരവും 76.36.76.599 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 2.41.600 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . ഉൽപാദന മേഖലയിൽ മൊബൈൽ വെറ്റിനറി ക്ലിനിക്ക് ഉൾപ്പെടെയുള്ള മൃഗസംരക്ഷണം , കൃഷി ,  ക്ഷീരവികസനം , വ്യവസായം ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1.85 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് മേഖലയിൽ പട്ടികവർഗ്ഗ മേഖലയിൽ സഞ്ജീവനി - പട്ടികവർഗ്ഗ ആരോഗ്യ പദ്ധതി , ഊര് മഹോത്സവം , നാട്ടറിവ് - ഗോത്രകല സാംസ്കാരിക പഠനം , പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും പ്ലേസ്മെൻ്റും, അപ്പാരൽ പാർക്ക് , വനിതോത്സവം , ചെറു ധാന്യ കൃഷി , വയോജനങ്ങൾക്ക് വിനോദ വിജ്ഞാന പരിപാടികൾ പാലിയേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികൾ തുടങ്ങി ആകെ 7 6 3 9 1 8 1 5 9 രൂപ വരവും 76 3 6 7 6 5 5 9 രൂപ ചെലവും 2 4 1 6 0 0 രൂപ മെച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ പി.വി.ചന്ദ്രൻ, രജനി കൃഷ്ണൻ , പത്മകുമാരി , മെമ്പർ ജോസ് കുത്തിയതോട്ടിൽ , ഷോബി ജോസഫ്, സെക്രട്ടറി ജോസഫ് എം ചാക്കോ ,ഹെഡ് അക്കൗണ്ടൻ്റ് സെലിൻ തോമസ് എന്നിവർ സംസാരിച്ചു.

No comments