Breaking News

പത്മശ്രീ പുരസ്ക്കാരം നേടിയ സത്യനാരായണ ബല്ലേരിയെ കളക്ടറേറ്റിൽ ജില്ലാ കലക്ടർ ഇംബശേഖർ ഐ എ എസ് ഉപഹാരം നൽകി ആദരിച്ചു


കാസർഗോഡ് : കാസറഗോഡ് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ പദ്മശ്രീ പുരസ്കാര ജേതാവ്  സത്യനാരായണ ബളേരിയെ കളക്ടറേറ്റിൽ ജില്ലാ കലക്ടർ ഇംബശേഖർ ഐ എ എസ് ഉപഹാരം നൽകി ആദരിച്ചു .കർഷകനായ സത്യനാരായണ ബളേരിയെ ആദരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇദ്ദേഹം സംരക്ഷിക്കുന്ന വിത്തുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും കലക്‌ടർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടത്തിൻ്റെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നതായും കളക്ടർ അറിയിച്ചു .

No comments