Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ പള്ളത്ത് സ്ഥാപിച്ച ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സ് ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി


വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം പഞ്ചായത്തിലെ പള്ളം എന്ന പ്രദേശത്ത് സ്ഥാപിച്ച ബി ജെ പി യുടെ ഫ്ലക്സ് ബോർഡ് ഇരുട്ടിൻറെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുവേ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഇത്തരം മേഖലകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും, അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം വരും ദിവസങ്ങളിൽ കരിന്തളം പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ബിജെപി കിനാനുർ  കരിന്തളം പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് കെ ചന്ദ്രൻ, സെക്രട്ടറി മധു വട്ടിപ്പുന്ന, നിതീഷ് കാട്ടിപ്പൊയിൽ, അനീഷ് മേലാഞ്ചേരി, സുഗതൻ വരഞ്ഞൂർ , തുടങ്ങി നിരവധി പേർ സംബന്ധിച്ചു

No comments